ചെന്നൈ: അനധികൃത സ്വത്തു സമ്പാദക്കേസില്‍ ബാംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ പോകുമ്പോള്‍ ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് തോഴി ശശികല പുറപ്പെട്ടത്. പുഷ്പാര്‍ച്ചനക്കൊപ്പം അമ്മയുടെ ശവകുടീരത്തില്‍ മൂന്നുതവണ ആഞ്ഞടിച്ചാണ് ശശികല മടങ്ങിയത്. എന്നാല്‍ എന്തിനായിരുന്നു ഇതെന്നാണ് ഇപ്പോള്‍ തമിഴകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മറീനയിലെത്തിയ ശശികല ആദ്യം തൊഴുതു വണങ്ങി. പിന്നീട് ആഞ്ഞടിക്കുകയായിരുന്നു. സാധാരണ ഇത് എന്തെങ്കിലും ശപഥം ചെയ്യുന്നതിന്റെ ഭാഗമാവാറാണ് പതിവ്. എന്നാല്‍ ഇത് എന്താണെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. അവര്‍ക്ക് പിറകില്‍ നിന്ന മുന്‍മന്ത്രിമാരായ വളര്‍മതിക്കും ഗോകില ഇന്ദിരക്കും ഇതു സംബന്ധിച്ച് വിവരം ഉണ്ടായിരിക്കുമെന്നാണ് ഉയര്‍ന്നുവരുന്ന ചര്‍ച്ച. ഇവര്‍ ശപഥം കേള്‍ക്കാനാണ് സാധ്യത. പനീര്‍സെല്‍വമുള്‍പ്പെടെയുള്ള അംഗങ്ങളോട് പ്രതികാരം ചെയ്യുമെന്നാണ് ശശികലയുടെ ശപഥമെന്നും കേള്‍ക്കുന്നുണ്ട്.
മറീനയില്‍ നിന്ന് നേരെ ശശികല പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങി. കൂടെ ഇളവരശിയും കീഴടങ്ങിയിട്ടുണ്ട്. കോടതി പരിസരത്ത് വന്‍സുരക്ഷാ സന്നാഹമാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ശശികലക്ക് മരുന്നുമായി എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനം അജ്ഞാതര്‍ തല്ലിത്തകര്‍ത്തു.
watch video: