ജയിലില്‍ വേണ്ട സുഖസൗകര്യങ്ങളെക്കുറിച്ച് ജയില്‍ അധികൃതര്‍ക്ക് ശശികലയുടെ കത്ത്. തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികല പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്.
ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. വെസ്റ്റേണ്‍ ശൈലിയിലുള്ള ടോയ്‌ലറ്റ്,24മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ജയില്‍ മുറിയോട് ചേര്‍ന്ന് വേണമെന്ന് ശശികല ആവശ്യപ്പെടുന്നു.
പ്രത്യേക ജയില്‍ മുറിയില്‍ ടി.വി, മിനറല്‍ വാട്ടര്‍, ഒരു സഹായി എന്നിവ ലഭ്യമാക്കണമെന്നും ശശികല ആവശ്യപ്പെട്ടതായാണ് ജയില്‍ അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന. അഞ്ചുമണിയോടെ ശശികല ബാംഗളൂരു കോടതിയില്‍ കീഴടങ്ങും. അവരോടൊപ്പം മറ്റു പ്രതികളും കീഴടങ്ങുന്നതാണ്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ള രണ്ടുപേരെ തിരിച്ച് പാര്‍ട്ടിയുടെ ചുമതലകള്‍ ഏല്‍പ്പിച്ചാണ് ശശികലയുടെ ജയിലിലേക്കുള്ള മടക്കം.