ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരോള്‍. 30 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പരോള്‍ ലഭിച്ച ശശികല ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.കെ ദിനകരന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പരോളില്‍ പുറത്തിറങ്ങുന്ന ശശികലയും ദിനകരനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ചയില്‍ 10 എം.എല്‍.എമാര്‍ പങ്കെടുക്കും.
അതിനിടെ, സെക്രട്ടേറിയറ്റില്‍ തമിഴ്‌നാട് മന്ത്രിമാരുടെ അടിയന്തിരയോഗവും ചേരുന്നുണ്ട്. ദിനകരന്റെ വരവോടെയാണ് യോഗം നിശ്ചയിച്ചതെങ്കിലും ശശികലയുടെ വരവ് എതിര്‍പക്ഷത്തിന് തിരിച്ചടിയാവുന്നതിനാണ് സാധ്യത.