ചെന്നൈ: ബെംഗളുരുവില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ വാഹനവ്യൂഹം അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. നൂറു വാഹനങ്ങളുടെ അകമ്പടിയോടെ തമിഴ്‌നാട് അതിര്‍ത്തിയായ കൃഷ്ണഗിരിയില്‍ എത്തിയ ശശികലയെ തടഞ്ഞ പൊലീസ് അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂവെന്ന് അറിയിച്ചു.
അണ്ണാഡിഎംകെ പതാക ഉപയോഗിക്കാനാകില്ലെന്ന് നിലപാട് എടുത്ത പൊലീസ് ശശികലയുടെ കാറില്‍നിന്ന് അണ്ണാഡിഎം പതാക അഴിച്ചുമാറ്റി. ഇതോടെ അണ്ണാഡിഎംകെ പ്രവര്‍ത്തകന്റെ പാര്‍ട്ടി പാതകയുള്ള കാറിലേക്ക് ശശികല മാറിക്കയറി യാത്ര തുടരുകയും തമിഴ്‌നാട്ടില്‍ പ്രവേശിക്കുകയും ചെയ്തു. അതേസമയം, പൊലീസ് നിര്‍ദേശം ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോവുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃഷ്ണഗിരിയില്‍ വന്‍ സ്വീകരണമാണു ശശികലയ്ക്കായി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. അതിനിടെ, കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപം രണ്ട് കാറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ടോള്‍ഗേറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു സ്വീകരണ റാലിക്ക് എത്തിയ രണ്ടു കാറുകള്‍ക്കാണ് തീ പിടിച്ചത്.
ശശികലയുടെ കാറില്‍ അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാഡിഎംകെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.