ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് മറുപടിയുമായി അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ രംഗത്ത്. ജയലളിതയുടെ മരണം അന്വേഷിക്കേണ്ട ആവശ്യമില്ല. അത് അമ്മക്ക് അപമാനകരമാണെന്ന് ശശികല പറഞ്ഞു.
അണ്ണാഡി.എം.കെ ആസ്ഥാനത്ത് പാര്‍ലമെന്റിറി പാര്‍ട്ടി യോഗം ശശികല വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്നാണ് പനീര്‍സെല്‍വത്തിന് മറുപടിയുമായി ശശികല രംഗത്തെത്തിയത്. ഡി.എം.കെയ്ക്ക് ഒപ്പം ചേര്‍ന്ന് അണ്ണാഡി.എം.കെയെ തകര്‍ക്കാന്‍ പനീര്‍സെല്‍വം ശ്രമിക്കുന്നെന്ന് ശശികല പറഞ്ഞു. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ശശികല മുന്നറിയിപ്പ് നല്‍കി. പനീര്‍സെല്‍വം ഇത്രയും കാലം മിണ്ടാതിരുന്നതെന്ത് കൊണ്ടൊണ്. ഡി.എം.കെയുമായി ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാന്‍ പനീര്‍സെല്‍വം ശ്രമിക്കുകയാണ്. പനീര്‍സെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നു. മുഖ്യമന്ത്രിയാകാന്‍ പനീര്‍സെല്‍വം അടക്കം നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ വഴിയേ പാര്‍ട്ടിയെ നയിക്കും. അമ്മയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും അത് അമ്മക്ക് അപമാനകരമാണെന്നും ശശികല പറഞ്ഞു.
ശശികലയുടെ യോഗത്തില്‍ 100ലധികം എം.എല്‍.എമാര്‍ പങ്കെടുത്തു. 131 എം.എല്‍.എമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതായി ശശികല പക്ഷം അറിയിച്ചു. കഴിഞ്ഞ ദിവസം ശശികലക്കെതിരെ പനീര്‍സെല്‍വം ആഞ്ഞടിച്ചിരുന്നു. അമ്മയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും രാജി പിന്‍വലിക്കുമെന്നും പനീര്‍സെല്‍വം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കിടയിലെ പോര് പരസ്യമായി പുറത്തുവന്നതോടെയാണ് മറുപടിയുമായി ചിന്നമ്മ തന്നെ രംഗത്തെത്തിയിരിക്കുന്നത്.