X

ശശി തരൂര്‍ എം.പിക്ക് ഷെവലിയാര്‍ ബഹുമതി

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്ക് ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാര്‍ പുരസ്‌കാരം. പ്രഭാഷഖന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തരൂരിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു.

ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പുരസ്‌ക്കാരം കൈമാറും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറാണ് പുരുസ്‌കാരത്തിനായി തരൂരിനെ തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജ്യത്തെ പരമോന്നത പുരസ്‌കാരം നല്‍കിയ ഫ്രഞ്ച് സര്‍ക്കാറിന് തന്റെ നന്ദി അറിയിക്കുന്നതായി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘നന്ദി… ഫ്രാന്‍സുമായുള്ള ഇന്ത്യന്‍ ബന്ധം വിലമതിക്കുന്നതാണ്. ഭാഷയെ സ്‌നേഹിക്കുകയും സംസ്‌കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍, ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ അതിയായി ഞാന്‍ അഭിമാനിക്കുന്നു. പുരസ്‌ക്കാരത്തിനായി എന്നെ തെരഞ്ഞെടുത്തതിന് ഒരുപാട് നന്ദി, ‘ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Chandrika Web: