കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ടുവെച്ച് സമസ്തയുടെ ആസ്ഥാനത്തുവെച്ചായിരുന്നു 20 മിനിറ്റോളം നീണ്ട കൂടികാഴ്ച. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപറ്റി തിരക്കാനും തരൂര്‍ മറന്നില്ല. ശശി തരൂര്‍ വിശ്വപൗരനാണെന്നും മറ്റു നേതാക്കള്‍ ചെയ്യാത്തത് തരൂര്‍ ചെയ്യുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തരൂര്‍ പര്യടനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ സമുദായങ്ങളും ഉള്‍ക്കൊള്ളുന്നവര്‍ സമുദായത്തില്‍ വരേണ്ടതുണ്ട്. സമസ്ത വിളിച്ച പരിപാടിക്ക് എത്താന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്താന്‍കൂടി വേണ്ടിയാണ് താന്‍ വന്നത്. ജിഫ്‌രി തങ്ങളെ കാണാന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നെന്ന് ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ ഒരിക്കലും സ്വയം പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. 2026ലാണ് നിയമസഭ തെരെഞ്ഞെടുപ്പ്. അതിന് മുന്‍പ് ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലന്നെ് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാകാന്‍ തയ്യാറല്ലെ എന്ന മാധ്യനങ്ങളുടെ ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്.