X

സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകള്‍; മാധ്യമങ്ങള്‍ക്കെതിരെ ശശി തരൂര്‍

തിരുവനന്തപുരം: സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ തള്ളി ശശിതരൂര്‍ എം.പി. ഭാര്യയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശിതരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്നും ജുഡീഷ്യറിയുടേയും പോലീസിന്റേയും ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപ്പബ്ലിക്കിലാണ് സുന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകള്‍ വന്നത്.

സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷമായി പോലീസ് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ പൂര്‍ണ്ണമായും താന്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രാജ്യത്ത് നിയമസംവിധാനമുണ്ടെന്നും മാധ്യമങ്ങള്‍ ജഡ്ജിമാരാകേണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സുനന്ദപുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട് വഴിത്തിരിവാകേണ്ട ഫോണ്‍ സംഭാഷണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവിയിലൂടെ പുറത്തുവന്നത്. സുനന്ദ മരിച്ചുകിടന്ന മുറി 307ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. പുറത്തുവന്ന തരൂരിന്റെ വിശ്വസ്തന്റെ ഫോണ്‍ സംഭാഷണങ്ങളില്‍ സുനന്ദ മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.

chandrika: