തിരുവനന്തപുരം: ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എം.പി. പെണ്‍കുട്ടി ലിംഗം മുറിക്കേണ്ടിയിരുന്നില്ലെന്നും പോലീസിനെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ പാടില്ലായിരുന്നുവെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും പോലെ തനിക്കും ഈ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണതയാണോ എന്നും തരൂര്‍ ചോദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തിരുവനന്തപുരം പേട്ടയില്‍ പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പേടിപ്പിക്കപ്പെടുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. സ്വയം രക്ഷക്ക് വേണ്ടിയാണ് പെണ്‍കുട്ടി ഇങ്ങനെ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസും എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍കുട്ടിയുടെ നടപടി ധീരമാണെന്ന് പറഞ്ഞിരുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പെണ്‍കുട്ടിയുടെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തുമ്പോഴാണ് ശശിതരൂര്‍ എം.പി പെണ്‍കുട്ടിയ വിമര്‍ശിക്കുന്നത്. കൊല്ലത്തെ ആശ്രമത്തിലെ അന്തേവാസിയാണ് ശ്രീഹരി സ്വാമി. പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു സ്വാമി. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി നിരന്തരമായി പീഢിപ്പിക്കപ്പെടുകായിയരുന്നു കുട്ടി. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്തുപറയാതിരുന്നതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.