X

‘വിവാദ സംഭാഷണത്തിലെ ആദ്യഭാഗം മാത്രമാണ് തന്റേത്’;ശശീന്ദ്രന്‍

തിരുവനന്തപുരം: ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്ന് ഏ.കെ ശശീന്ദ്രന്‍ എം.എല്‍.എ. മംഗളം ടി.വി പുറത്തുവിട്ട സംഭാഷണ ശകലങ്ങളില്‍ വ്യക്തയില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണം നല്‍കി എം.എല്‍.എ എത്തിയിരിക്കുന്നത്.

ശബ്ദരേഖ അവിശ്വസനീയം എന്ന് പറഞ്ഞത് അത് നിഷേധിക്കല്‍ തന്നെയാണ്. ശബ്ദരേഖയിലെ ആദ്യഭാഗം തന്റേതാണ്. താന്‍ ഗോവയിലാണെന്നുള്ള ശരിയാണെന്നും അത് താന്‍ വിളിച്ച എല്ലാവരോടും പറഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. സഹായം ചോദിച്ചെത്തിയ ഒരാളോടും മോശമായി പെരുമാറിയിട്ടില്ല. ആരുടെ ശബ്ദമാണെന്ന് പരിശോധനയില്‍ തെളിയുമോ എന്നത് സംശയകരമാണ്. തന്നോട് സംസാരിച്ചത് മാധ്യമപ്രവര്‍ത്തകയാണോ എന്ന് പരിശോധനയില്‍ തെളിയട്ടെ എന്ന് പറഞ്ഞ ശശീന്ദ്രന്‍ ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ന്യായമായി സംശയിക്കേണ്ടതാണെന്നും വ്യക്തമാക്കി.

മംഗളം ചാനലാണ് ഏ.കെ ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്തുവിട്ടത്. വിവാദമായ സംഭാഷണം പുറത്തുവന്നതോടെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നു. രാജി കുറ്റസമ്മതമല്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പുതിയ ഗതാഗത മന്ത്രിയായി തോമസ് ചാണ്ടിയാണ് ചുമതലയേല്‍ക്കുന്നത്.

chandrika: