X

പാമ്പിനെ പിടിക്കാന്‍ പുതിയ ആപ്പ് പുറത്തിറക്കി 

അതിപ്പിള്ളി: ഇനി വീട്ടിലോ നാട്ടിലോ പാമ്പിനെ കണ്ടാല്‍ പാമ്പുപിടുത്തക്കാരനെ അന്വേഷിച്ച് നടക്കേണ്ട. ഉടന്‍ വനം വകുപ്പിന്റെ ആപ്പിലാക്കിയാല്‍ മതി. സര്‍പ്പ എന്ന മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ വിവരം തൊട്ടടുത്തുള്ള ഫോറസ്റ്റ് സ്‌റ്റേഷനിലും പാമ്പിനെ പിചിക്കാന്‍ പരിശീലനം ലഭിച്ചവരിലേക്കും എത്തും. സര്‍പ്പ മൊബൈല്‍ ആപ്പ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസാണ് പുറത്തിറക്കിയത്. വൈല്‍ഡ് ലൈഫ് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഇനി പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ പാമ്പിനെ പിടിച്ചാല്‍ വനം വകുപ്പ് കേസെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പരിശീലന പരിപാടികളില്‍ സംഘടിപ്പിക്കുന്നുണ്ട്. മുന്നൂറ്റമ്പതോളം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സേറ്റ് ലെവല്‍ ഓഫീസറായ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ.അന്‍വര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നല്‍കുന്നത്.

Test User: