Categories: indiaNews

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നു; മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്. മുസ്‌ലിംകള്‍ക്കെതിരെയാണ് ബാബ രാംദേവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സര്‍ബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം വിവാദ വിഡിയോ പതഞ്ജലി പ്രൊഡക്ട്‌സ് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയു ചെയ്തു. നിങ്ങളേയും കുടുംബത്തേയും സര്‍ബത്ത് ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന വിഷ ഉല്‍പന്നങ്ങളില്‍ നിന്നും സംരക്ഷിക്കു. പതഞ്ജലിയുടെ സര്‍ബത്തും ജ്യൂസും മാത്രം ഉപയോഗിക്കുവെന്നാണ് വിഡിയോയില്‍ പരാമര്‍ശിക്കുന്നത്.

വേനല്‍ക്കാലത്ത് ജനങ്ങളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്നും രാംദേവ് വിഡിയോയില്‍ പറയുന്നുണ്ട്. ഒരു കമ്പനിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണെന്നും രാംദേവ് വിവാദ പരാമര്‍ശം നടത്തുന്നുണ്ട്.

webdesk17:
whatsapp
line