X

ശരദ് പവാറിന്റെ മോദി അനുകൂല പരാമര്‍ശം, എന്‍.സി.പിയില്‍ പൊട്ടിതെറി; താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേക്ക്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ പരാമര്‍ശത്തിനു പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിതെറി. ശരദ് പവാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത അനുയായി താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന താരിഖ് അന്‍വര്‍ ലോക്‌സഭാ എം.പി സ്ഥാനവും രാജിവെച്ചു.

അതേസമയം പാര്‍ട്ടി വിട്ട അന്‍വര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തില്‍ പവാറിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് പാര്‍ട്ടി വിട്ടത്തിനു ശേഷം താരിഖ് അന്‍വര്‍ പ്രതികരിച്ചു.

റഫാല്‍ ഇടപാടില്‍ നരേന്ദ്രമോദിയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമില്ലെന്നായിരുന്നു എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാറിന്റെ പരാമര്‍ശം. അതേസമയം ബി.ജെ.പിയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കാനാണ് പവാര്‍ ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി പവാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

chandrika: