ഓണത്തിന് മലയാള സിനിമാതാരങ്ങള്‍ ചാനലുകളിലെ അഭിമുഖങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്ന തീരുമാനത്തിനെതിരെ പരിഹാസം കനക്കുന്നു. ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനമില്ലെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി പറഞ്ഞു. വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ചതാണിത്. യാതൊരു സാമൂഹിക ഉത്തരവാദിത്തവും പാലിക്കാതെ നിങ്ങള്‍, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ച് കൊണ്ടുള്ള വരവ് ആലിചോക്കുമ്പോള്‍ ടിവി ഓണാക്കാന്‍ പോലും ഭയമാണെന്നും ശാരദക്കുട്ടി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങള്‍, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും ഭയമായിരുന്നു.നിങ്ങളെ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാര്‍മ്മിക ബാധ്യത ഞങ്ങള്‍ക്കുണ്ട്.