X

സാറയുടെ കളി പരിധിവിട്ടു; ഇസ്രാഈലില്‍ ജനം കൈകാര്യം ചെയ്തു- video

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിവീരനും ഫലസ്തീനികളെ കൊന്നൊടുക്കുന്നയാളുമാണ്. ഭാര്യയോ അതിലും ഇരട്ടി. കഴിഞ്ഞദിവസം ബ്യൂട്ടി പാര്‍ലറില്‍ അവരെ കണ്ട ജനം പാര്‍ലര്‍ കയ്യേറി. ചെലവില്‍ വമ്പത്തിയാണ് ഇവരെന്നാണ് നേരത്തെ തന്നെ പറയാറ്. ആഢംബര വസ്തുക്കളും ആര്‍ഭാട ചെലവുകള്‍ക്കുമായി കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സാറ ചെലവഴിക്കുന്നത്. ഇതാ ഇപ്പോള്‍ പുറത്തിറങ്ങിക്കിട്ടിയതോടെ ജനം അവരെ ശരിക്കുമൊന്ന് വിരട്ടി. കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ കശാപ്പ് ചെയ്‌തേനേ എന്നാണ് സാറതന്നെ ട്വീറ്റ് ചെയ്തത്. ഏതായാലും പൊലീസിന് നന്ദി പറയുകയാണ് ബെഞ്ചമിനും 64കാരിയായ സാറ ബെഞ്ചമിനും.
പ്രതിപക്ഷം കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ബെഞ്ചമിന്റെ അഴിമതിക്കെതിരെ പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് വോട്ടെടുപ്പ് നടന്നതും അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയതും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ ബെഞ്ചമിന്‍തന്നെ തുടരുകയാണ്. അഴിമതിക്കേസ് കോടതിയിലുമാണ്. അതിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാം. അതിനിടെ ഫലസ്തീനികള്‍ക്കുനേരെ ഇന്നലെയും കുരുതിതുടര്‍ന്നു. അഞ്ച് വയസ്സുകാരനെതിരെ പോലും പട്ടാളം വെടിയുതിര്‍ത്തു.

Chandrika Web: