X

മരുന്നടി: സാറ എറനിക്ക് സസ്‌പെന്‍ഷന്‍

റോം: ഇറ്റാലിയന്‍ ടെന്നിസ് താരം സാറ എറനി മരുന്നടിക്കു പിടിയില്‍. 29-കാരിയായ സാറ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കരിമ്പട്ടികയിലുള്ള ലെട്രോസോള്‍ ഉപയോഗിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ വ്യക്തമാക്കി. മുന്‍ ഫ്രഞ്ച് ഓപണ്‍ ഫൈനലിസ്റ്റായ സാറയെ രണ്ട് മാസത്തേക്കാണ് ഫെഡറേഷന്‍ വിലക്കിയിരിക്കുന്നത്.
സ്തനാര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന ലെട്രോസോള്‍ ഹോര്‍മോണ്‍, മെറ്റബോളിക് ഉത്തേജനത്തിനു വേണ്ടിയാണ് കായിക താരങ്ങള്‍ ഉപയോഗിക്കുന്നത്. പരിശോധനാ ഫലം സംബന്ധിച്ച് ഏപ്രില്‍ 18-ന് സാറ ഇറാനിക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും സ്വതന്ത്ര ട്രൈബ്യൂണലിനു മുമ്പാകെ ഹാജരാകാന്‍ താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐ.ടി.എഫ് വ്യക്തമാക്കി.

chandrika: