X
    Categories: keralaNews

വരന്റെയും വധുവിന്റെയും തലകള്‍ കൂട്ടിമുട്ടിച്ച അയല്‍വാസി സുഭാഷിനെ പൊലീസ് അറസ്റ്റ്‌ചെയ്തു

പാലക്കാട് പല്ലശേനയില്‍ വിവാഹച്ചടങ്ങിനിടെ വരന്റെയും വധുവിന്റെയും തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച അയല്‍വാസി സുഭാഷിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ആചാരപ്രകാരമാണ് ഇങ്ങനെ ചെയ്തത്. ഇത് വധുവിന് വലിയ വേദനയുളവാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വനിതാകമ്മീഷനാണ് കേസെടുത്തതും പൊലീസിനോട് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചതും. വിവാഹത്തിനിടെ ബോധപൂര്‍വമല്ലാതെ ചെയ്ത ആചാരമാണതെന്നാണ് സുഭാഷിന്റെ വാദം.സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതോടെ വലിയ ആക്ഷേപമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നത്.

Chandrika Web: