കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. നീനുവിന്റെ സഹോദരന്‍ ഷാനുവിന്റേതെന്ന് കരുതുന്ന ശബ്ദമാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കെവിന്‍ മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ് സംശയം.
സംഭാഷണത്തില്‍ നിന്ന്:
ഷാനു: പറ സാറേ കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ കയ്യില്‍ നിന്ന് ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.
പൊലീസ്: അവനെവിടെന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്?
ഷാനു: ഏ…എവിടെയോ വെച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്…ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തത് തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.
ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?
പൊലീസ്: എന്തോ ടി.വിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.
ഷാനു: അതും ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ…കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍…തരിക. ഞാന്‍ കാലു പിടിക്കാം.
പൊലീസ്: എന്നെക്കൊണ്ടാകുന്നത് ഞാന്‍ ചെയ്തു തരാം, ഷാനു
ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്ല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
ഷാനു: ഓകെ.