X

സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് ഇന്ന് മുതല്‍

മലപ്പുറം: സന്തോഷ് ട്രോഫി സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം ഇന്ന് മൂന്നു മണിക്ക് മുണ്ടുപറമ്പിലെ ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടക്കും. ഇന്ത്യന്‍ ഫുട്‌ബോളര്‍ ആഷിഖ് കുരുണിയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദിവസ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും, മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിലും ലഭ്യമാകും.

പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ്. കസേരക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ്. വി.ഐ.പി കസേരക്ക് 1000 രൂപയാണ്. ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി ഗ്രാന്റ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Test User: