കൊച്ചി: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ പരിശീലന ക്യമ്പ് 20ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ തുടങ്ങും. ഡിസംബര്‍ 14 വരെയുള്ള ക്യാമ്പിലേക്ക് 35 പേരെ തിരഞ്ഞെടുത്തു. തൃശൂരില്‍ സമാപിച്ച സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
സംസ്ഥാന ചാമ്പ്യന്‍മാരായ കാസര്‍ക്കോട് ടീമില്‍ നിന്ന് ആറുപേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. മലപ്പുറത്തിനാണ് കൂടുതല്‍ പ്രാതിനിധ്യം (9). തിരുവനന്തപുരം (7), കോട്ടയം (5) എന്നിങ്ങനെ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ ടീമുകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. പി.ബി രമേശാണ് മുഖ്യ പരിശീലകന്‍. ബിനീഷ് കിരണ്‍ സഹപരിശീലകനാവും. കെ.കെ ഹമീദ് ഗോള്‍കീപ്പര്‍ ട്രെയിനര്‍. നിലവിലെ ചാമ്പ്യന്‍മാരാണ് കേരളം.