സന്തോഷ് കൊലക്കേസ്; മുഖ്യപ്രതി അലുവ അതുല്‍ പിടിയില്‍ 

കരുനാഗപള്ളി സന്തോഷ് കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്നാണ് അലുവ അതുലിനെ പിടികൂടിയത്. കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

മാര്‍ച്ച് 27നാണ് ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെട്ടത്. സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് പങ്കജ് മേനോനാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവില്‍ പോയ പങകജിനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

 

webdesk18:
whatsapp
line