തിരുവനന്തപുരം: മ്യൂസിയം പരിസരത്തു ലൈഗികാതിക്രമം നടത്തിയതും കുറുവന്‍കോണം കേസില്‍ അറസ്റ്റിലായ സന്തോഷ് തന്നെ. ഇയാള്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ്. മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടറ ആക്രമിച്ചതും ഇയാളാണെന്ന നിഗമനത്തിലാണ് പോലീസ്.സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് രണ്ടും ഒരാളാണെന്ന് കണ്ടെത്തിയത്.
സെക്രട്ടറിയേറ്റിനുള്ളില്‍ നിന്നാണ് ഇന്നലെ രാത്രി സന്തോഷിനെ പിടികൂടിയത്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാഹനമാണ് ഇയാള്‍ ഓടിച്ചിരുന്നത്. സര്‍ക്കാര്‍ ബോര്‍ഡ് പതിച്ച വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.