പ്രശസ്ത സംഗീതജ്ഞനും സന്തൂര്‍ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കരോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി അദ്ദേഹം ചികിത്സയിലായിരുന്നു .
ജമ്മു കശ്മീരിലെ നാടോടി സംഗീത ഉപകരണമായ സന്തൂറിനെ ജനകീയമാക്കിയതില്‍ പ്രധാന് പങ്ക് വഹിച്ച കലാകാരനാണ് ശിവ്കുമാര്‍ ശര്‍മ. ക്ലാസിക് പട്ടികയില്‍ സന്തൂറിനെ ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. 1938 ജനുവരി 13ന് ജമ്മുവിലാണ് ശിവ്കുമാര്‍ ശര്‍മ ജനിച്ചത്. നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ തയറാക്കിയിട്ടുണ്ട്.