X

സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ 26 മുതല്‍ കോഴിക്കോട്ട്

കൊച്ചി: സന്തോഷ് ട്രോഫിയില്‍ മേഖലാ റൗണ്ട് മത്സരങ്ങള്‍ക്ക് പകരം ഇത്തവണ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ട മത്സരങ്ങള്‍. ഡല്‍ഹി, കോഴിക്കോട്, ഭുവനേശ്വര്‍ വേദികളിലാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങള്‍. ആറ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും.

മിസോറാം, രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡയത്തിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ആദ്യ യോഗ്യതാ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബിഹാറാണ് കേരളത്തിന്റെ എതിരാളികള്‍. പുതുവസ്തര ദിനത്തിലും കേരള ടീമിന് മത്സരമുണ്ട്. ആന്ധ്രപ്രദേശാണ്് എതിരാളി. ജനുവരി അഞ്ചിന് ജമ്മു കാശ്മീരിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജനുവരി എട്ടിനാണ്. മിസോറമാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം.

രാംകോ സിമന്റാണ് ഇത്തവണയും ടീമിന്റെ സ്‌പോണ്‍സര്‍. ഏഴാം തവണയാണ് രാംകോ കേരള ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. രാംകോ സിമന്റ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ഗോപകുമാര്‍, കേരള ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.പൗലോസ്, ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, ട്രഷറര്‍ എം.ശിവകുമാര്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ ഫിറോസ് മീരാന്‍ എന്നിവര്‍ ടീം പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

 

webdesk11: