സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തിൽ ജീവിക്കുന്ന ചിലർ ഇപ്പോഴും സനാതന ധർമ്മത്തെ അവഹേളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ഇന്ത്യൻ മൂല്യങ്ങളെയും ആദർശങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനുള്ള ഒരു അവസരവും ഇത്തരക്കാർ പാഴാക്കുന്നില്ലെന്നും, ദൈവത്തിന്റെ യാഥാർത്ഥ്യത്തെ ആക്രമിക്കാൻ ശ്രമിച്ച
രാവണൻ പോലും തന്റെ അഹംഭാവത്താൽ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയ മതമാണെന്ന് യോഗി ആദിത്യനാഥ്
Tags: #YogiAdityanath
Related Post