X

സംസ്‌കൃത സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്;വിജ്ഞാപനം അനുസരിച്ച് തന്നെ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ക്യത സര്‍വ്വകലശാല യൂണിയന്‍ തിരഞ്ഞെടുപ്പ് സര്‍വ്വകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് തന്നെ നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിജ്ഞാപനം മറികടന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സര്‍വ്വകലശാലയുടെ നീക്കം തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ജാബിര്‍, അഡ്വ. പി. ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വ്യാഴാഴ്ച്ച ഉച്ചക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍, വൈകിയെത്തിയ എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. റിട്ടേണിഗ് ഓഫീസര്‍ സമയം അവസാനിച്ചതിനാല്‍ പ്രതിക സ്വീകരിക്കാന്‍ കഴിയില്ലന്ന് ഉത്തരവിട്ടു. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി എസ് എഫ് ഐ റജിസ്ട്രാറിന്റെ ചുമതലയുള്ള അധ്യാപകനെ സ്വാധീനിച്ച് ഇലക്ഷന്‍ പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. രാഷ്ട്രീയ സ്വാധീനത്താല്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം എസ് എഫ് കോടതിയെ സമീപിച്ചത്. ഈ വാദം അംഗീകരിച്ച കോടതി സര്‍വ്വകലാശാല കഴിഞ്ഞ പത്തൊമ്പതാം തിയതി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്. സിംഗിള്‍ ബഞ്ച് ജസ്റ്റിസ് മുഹമ്മദ് മുസ്താക്കാണ് കേസ് പരിഗണിക്കുന്നത്.

Test User: