X

സന്‍സദ് ആദര്‍ശ് പഞ്ചായത്തുകള്‍

അഞ്ച് വര്‍ഷത്തില്‍ പ്രാദേശിക വികസന ഫണ്ട് 25 കോടിരൂപ

നന്നമ്പ്ര, കല്‍പകഞ്ചേരി, വെളിയങ്കോട് ഗ്രാമ പഞ്ചായത്തുകളില്‍ സന്‍സാദ് ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. വിവിധ വകുപ്പുകളുമായി ചേര്‍ന്ന്് പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. നന്നമ്പ്ര പഞ്ചായത്തില്‍ സി.എസ്.ആര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി രണ്ട് പദ്ധതികള്‍ക്ക് ഐ.ഒ.സിയില്‍ നിന്നും ഒരു കോടിയോളം രൂപ ലഭ്യമാക്കി (കുണ്ടൂര്‍ നടുവീട്ടില്‍ സ്‌കൂള്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍). കൂടാതെ കല്‍പകഞ്ചേരി പഞ്ചായത്തിന് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്‌കീമില്‍ ഒരു സ്‌കൂളിനും ഹോമിയോ ഡിസ്പറിക്കും ഒരു കോടിയോളം രൂപ ലഭ്യമാക്കി.

എം.പിയുടെ പ്രാദേശിക വികസന ഫണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 25 കോടിരൂപയാണ് അനുവദിച്ചത്. ഇത് ഉപയോഗിക്കുന്നതില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കി. ഫണ്ട് വിനിയോഗത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചതായി വകുപ്പ് തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രാദേശിക തലത്തില്‍ ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ ഇതിലൂടെ കഴിഞ്ഞു. വൈവിധ്യ മേഖലകളില്‍ പദ്ധതികള്‍ കൊണ്ടു വന്ന് പുത്തനുണര്‍വ് സൃഷ്ടിച്ചു. പട്ടികജാതി കോളനികളില്‍ മുഴുവന്‍ ഫണ്ടും ചെലവഴിച്ച് അവരുടെ പ്രതീക്ഷക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. ജനങ്ങള്‍ക്ക് വലിയ ആശ്വാസമായ് ഇത്തരം പദ്ധതികളിലൂടെ കൈവന്നത്. രണ്ട് തവണയായി 2009 മുതല്‍ 19 വരെയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മണ്ഡലത്തില്‍ 46 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

നിരവധി സ്‌കൂളുകള്‍ക്ക്്് കെട്ടിടം, ആശുപത്രികള്‍ക്ക്്് കെട്ടിടം, പരിരക്ഷ ഹോം കെയറിന് വാഹനങ്ങള്‍, സ്‌കൂളുകള്‍ക്ക്് വാഹനം, അംഗനവാടി കെട്ടിടങ്ങള്‍, കുടിവെളള പദ്ധതികള്‍, കുളങ്ങളുടെ നവീകരണം, റോഡുകള്‍ / പാത്ത്് വേ കള്‍, ബസ് വെയിറ്റിംഗ് ഷെഡുകള്‍, ഹൈമാസ്റ്റ്/ ലോമാസ്റ്റ് ലൈറ്റുകള്‍, സ്‌കൂളുകള്‍ക്ക്് കംമ്പ്യൂട്ടറുകള്‍, ഓഡിറ്റോറിയങ്ങള്‍, ലൈബ്രറി ബുക്കുകള്‍, ഡയാലിസിസ് സെന്ററുകള്‍, 44 കോടി ചിലവില്‍ താനൂര്‍ ഹാര്‍ബര്‍ നിര്‍മ്മാണം, 35 കോടി ചിലവില്‍ പൊന്നാന്നി ഹാര്‍ബര്‍,പൊന്നാന്നി കോള്‍ – 414 കോടി, 300 കോടിയുടെ അടിസ്ഥന വികസനം തുടങ്ങിയവ വികസനത്തില്‍ ചിലത് മാത്രം. കേരളത്തില്‍ നിന്നുള്ള ലോക് സഭാ അംഗങ്ങളുടെ നടപടികളില്‍ പങ്കെടുക്കുത്തതില്‍ ഒന്നാം സ്ഥാനവും ഇ.ടി മുഹമ്മദ് ബഷീറിനാണ്.

chandrika: