സമസ്തയുടെ പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ക്ക് നേരെ വധ ഭീഷണി മുഴക്കിയത് മുസ്ലിംലീഗാണെന്ന ഡി വൈ എഫ് ഐ സെക്രട്ടറി സനോജിന്റെയും ഐഎന്‍എല്‍ പ്രസിഡന്റ് വഹാബിന്റെയും ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതെന്ന് മുസലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
വധ ഭീഷണിക്ക് പിറകില്‍ മുസ്ലിം ലീഗാണെന്ന ഉത്തമ ബോധ്യം ഇവര്‍ക്കുണ്ടെങ്കില്‍ അതിനുള്ള തെളിവ് പുറത്ത് വിടുകയോ പോലീസിന് കൈമാറുകയോ ചെയ്യണം.അതിന് തയ്യാറല്ലെങ്കില്‍ ഐ. പി. സി 118 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാവണം അദ്ദേഹം പറഞ്ഞു.
ജിഫ്രി തങ്ങളെ പോലുള്ള സാത്വിക വ്യക്തിത്വത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തിയവനെ DYFI. INL നേതാക്കള്‍ക്ക് അറിയാമായിരുന്നിട്ടും ആ കിരാത വ്യക്തിയുടെ പേര് മറച്ചു വെക്കുന്നതും പോലീസിന് കൈമാറാത്തതും കടുത്ത ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയും DYFI. INL നേതാക്കളുടെ മൊഴിയെടുത്ത് വധ ഭീഷണി മുഴക്കിയവനെ പിടി കൂടുകയും ചെയ്യണം. ജിഫ്രി തങ്ങളെ നിഗ്രഹിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍ ആരാണെന്നുള്ളതും അവന്റെ സംഘടന ഏതാണെന്നറിയാനും കേരളീയ ജനത സാകൂതം കാത്തിരിക്കുകയാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.