ഇന്ത്യന്‍ എ ടീം ക്യാപ്റ്റനായി സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്.
സെപ്റ്റംബര്‍ 22,25,27 തീയതികളിലാണ് പോരാട്ടം. മൂന്ന് ഏകദിന മത്സരങ്ങളും ചെന്നൈ എം എ ചിദംബരനാഥ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച സമയത്ത് ഫോമിലുള്ള സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഇന്ത്യന്‍ ടീം; പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി,
രജത് പാട്ടിദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെ.എസ്. ഭാരത്, കുല്‍ദീപ് യാദവ്,
ഷഹബാസ് അഹ്മദ്, രാഹുല്‍ ചഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശാര്‍ദുല്‍ താക്കൂര്‍,
ഉമ്രാന്‍ മാലിക്, നവദീപ് സൈനി, രാജ് അന്‍ഗാഡ് ബാവ.