X
    Categories: indiaNews

ആര്‍ബിഐയുടെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡിസംബർ 10ന് കാലാവധി അവസാനിക്കുന്ന ശക്തികാന്ത ദാസിൻ്റെ പകരക്കാരനായാണ് മൽഹോത്ര എത്തുന്നത്.

1990 ബാച്ച് രാജസ്ഥാൻ കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

33 വർഷത്തിലേറെ നീണ്ട തൻ്റെ കരിയറിലെ നേതൃപാടവവും മികവും കൊണ്ട് മൽഹോത്ര വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ധനമന്ത്രാലയത്തിൽ സെക്രട്ടറി (റവന്യൂ) ആണ്. തൻ്റെ മുൻ അസൈൻമെൻ്റിൽ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

webdesk13: