X
    Categories: indiaNews

‘ജാമ്യം തന്നില്ലെങ്കില്‍ എനിക്കായി ജീവനക്കാര്‍ തെരുവിലിറങ്ങും’; വെല്ലുവിളിച്ച് സഞ്ജന

ബെംഗളൂരു: ലഹരി റാക്കറ്റ് കേസില്‍ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗല്‍റാണിയുടെയും ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടി. ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ സഞ്ജന, തന്റെ രക്തസമ്മര്‍ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തനിക്കായി തെരുവിലിറങ്ങുമെന്നും പറഞ്ഞെങ്കിലും എസിഎംഎം കോടതി റിമാന്‍ഡ് നീട്ടുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നടനും നൃത്തസംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടിയും കൂട്ടാളി അഖീല്‍ നൗഷീലും ലഹരി ഗുളികകളുമായി മംഗളൂരു പൊലീസിന്റെ പിടിയിലായിരുന്നു. മുംബൈയില്‍ നിന്നു ലഹരിമരുന്നെത്തിച്ചു മംഗളൂരുവില്‍ വില്‍പന നടത്തുകയായിരുന്നു ഇരുവരുമെന്നും കന്നഡ, ബോളിവുഡ് സിനിമകളിലെ ലഹരി റാക്കറ്റുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

‘ഡാന്‍സ് ഇന്ത്യ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ കിഷോര്‍, നൃത്തത്തിനു പ്രാധാന്യമുള്ള എബിസിഡി (എനിബഡി കാന്‍ ഡാന്‍സ്) എന്ന ബോളിവുഡ് സിനിമയുടെ ഭാഗമായതോടെയാണു പ്രശസ്തനായത്.

Test User: