ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സക്ക് പിണഞ്ഞ അബദ്ധം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് ത്രി ടി മൊബൈല്‍ ഫോണിന്റെ പ്രമോഷനു വേണ്ടി ട്വീറ്റ് ചെയ്തതാണ് സാനിയക്കു അബദ്ധമായത്. താനൊരു ടെക്കിയല്ല, എന്നാലും കഴിഞ്ഞ മൂന്നു മാസമായി വണ്‍ പ്ലസ് ത്രി ടി ഫോണ്‍ ഉപയോഗിക്കുന്നുവെന്നും തനിക്ക് വളരെ ഇഷ്ടമായി എന്നുമായിരുന്നു താരത്തിന്റെ ട്വിറ്റ്. വണ്‍പ്ലസ് ത്രി ടി ഫോണ്‍ മൂന്നു മാസമായി ഉപയോഗിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തത് ഐഫോണില്‍ നിന്നാണെന്ന് ട്വിറ്റിനടിയില്‍ കണ്ടതോടെയാണ് സാനിയക്കെതിരെ ട്രോള്‍മഴ ആരംഭിച്ചത്. സംഭവം വൈറലായതോടെ സാനിയ ട്വിറ്റ് ഡിലീറ്റ് ചെയ്തു.
അബദ്ധം പിണഞ്ഞ് സാനിയ മിര്‍സ; സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ
Tags: saniya mirza