X

സംഘ്പരിവാര്‍ കള്ളക്കളി പൊളിയുന്നു; ആസിഫയുടെ പിതാവിന്റേതെന്ന വ്യാജേന സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം

കഠ്‌വയില്‍ എട്ടു വയസ്സുകാരി ആസിഫയെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ ന്യായീകരണവുമായി രംഗത്ത് വന്ന സംഘ്പരിവാറിന്റെ കള്ളക്കളി പൊളിയുന്നു. ആസിഫയുടെ പിതാവിന്റെ എന്ന പേരില്‍ സംഘ്പരിവാര്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കള്ളിക്കളി വെളിച്ചത്തുവന്നത്. ഹിന്ദുക്കളും ആര്‍.എസ്.എസും പ്രശ്‌നത്തിന് കാരണക്കാരല്ലെന്നും അവര്‍ തങ്ങളെ സഹായിക്കുകയായിരുന്നുവെന്നും പറയുന്ന വീഡിയോയാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. സംഘ്പരിവാര്‍ പ്രചാരണ പേജായ സുദര്‍ശനത്തിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇത് പിന്നീട് മറ്റ് ഹിന്ദുത്വ പേജുകളും ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഏറ്റെടുക്കുകയായിരുന്നു.

സുദര്‍ശനത്തില്‍ വന്ന പോസ്റ്റ്:

ആസിഫയുടെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുക എന്ന ക്യാപ്ഷനോടെയാണ് സംഘ്പരിവാര്‍ പേജായ സുദര്‍ശനത്തില്‍ പോസ്റ്റ് ചെയ്തത്. ആസിഫയുടെ പിതാവിന്റേതിന് സമാനമായ രീതിയില്‍ തലപ്പാവും താടിയും ഉള്ള ആള്‍ സംസാരിക്കുന്ന വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. ആസിഫയോടുള്ള കൊടുംക്രൂരത ക്ഷേത്രത്തില്‍ വെച്ചല്ല നടന്നതെന്ന ന്യായീകരണത്തിനും ശ്രമം നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് അത്തരമൊരു പ്രചാരണം നടത്തിയതെന്നും വീഡിയോയില്‍ പറയുന്നു.
ഹിന്ദുക്കളും മുസ്‌ലിംകളും ഇവിടെ നല്ല നിലയിലാണ് കഴിയുന്നതെന്നും മതം ഇവിടെ പ്രശ്‌നമല്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കൊലയാളികള്‍ക്ക് പിന്തുണ നല്‍കി കൊണ്ട് ഹിന്ദു ഏക്തോ മഞ്ച് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞങ്ങളും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സി.ബി.ഐ അന്വേഷണം വേണം എന്നു മറുപടിയാണ് വീഡിയോയിലുള്ള വ്യാജന്‍ നല്‍കുന്നത്. സര്‍ക്കാര്‍ തഴഞ്ഞിരിക്കുകയാണെന്നും വെള്ളവും വൈദ്യുതിയുമൊന്നും നല്‍കുന്നില്ലെന്നും ആരോപിക്കുന്നതിനൊപ്പം ടിവിയുമില്ലാതെ ഞങ്ങള്‍ എങ്ങനെയാണ് കാര്യങ്ങള്‍ അറിയുകയെന്നും ചോദിക്കുന്നുണ്ട്.

കൊലയാളികളെ വെള്ളപൂശുന്നതിന് സംഘപരിവാര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ:

ആസിഫയുടെ പിതാവിന്റെ യഥാര്‍ത്ഥ വീഡിയോ:

chandrika: