X

സംഘികളുടെ ആ സ്‌കിറ്റും പൊളിഞ്ഞു; ഹവ്വ കള്ളപ്പണക്കാരന്റെ മകളല്ല

ഹവ്വ പിതാവ് ഷൗക്കത്ത് അലിക്കൊപ്പം (ഷൗക്കത്ത് അലിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന്)

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തനിക്കുള്ള ബുദ്ധിപോലും പ്രധാനമന്ത്രിക്കില്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഹവ്വ എന്ന മിടുക്കിക്കെതിരായ സംഘപരിവാര്‍ അണികളുടെ പ്രചരണങ്ങള്‍ പൊളിയുന്നു. ഹവ്വയുടെ പിതാവ് ഷൗക്കത്ത് അലി എരോത്ത് നാദാപുരം സ്വദേശിയാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവാണെന്നും ‘നാരദ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഹവ്വ മലപ്പുറത്തെ ഒരു കള്ളപ്പണക്കാരന്റെ മകളാണെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് പൊളിഞ്ഞിരിക്കുന്നത്.

 

 

 

 

 

താന്‍ പിതാവിനൊപ്പം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ആണെന്നും പണമില്ലാത്തതിനാല്‍ ആളുകള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ ആകുന്നില്ലെന്നും ഹവ്വ വൈറലായ വീഡിയോയില്‍ പറഞ്ഞിരുന്നു. 500, 1000 നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ മോദി കോമണ്‍ സെന്‍സ് ഉപയോഗിക്കണമായിരുന്നുവെന്നും ഹവ്വ പറയുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഫേസ്ബുക്കിലും വാട്‌സാപ്പിലും മറ്റുമായി വീഡിയോ കണ്ടത്.

പൊലീസ് അന്വേഷണം നേരിടുന്ന കള്ളപ്പണക്കാരന്റെ മകളാണെന്നും മലപ്പുറത്തെ എസ്.ഡി.പി.ഐക്കാരന്റെ മകളാണെന്നും മറ്റുമാണ് ഹവ്വക്കെതിരെ മോദി അനുകൂലികള്‍ പ്രചരണം നടത്തിയിരുന്നത്. തീരെ മോശം ഭാഷയിലുള്ള പ്രതികരണങ്ങളും പല ഭാഗങ്ങളില്‍ നിന്നുണ്ടായി. എന്നാല്‍, സംസാര ശൈലിയില്‍ നിന്നു തന്നെ ഹവ്വ മലപ്പുറത്തുകാരിയല്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

അതിനിടെ, മോദിയെ അനുകൂലിച്ച് കൊച്ചു പെണ്‍കുട്ടിയെക്കൊണ്ട് പറയിക്കുന്ന വീഡിയോയും വൈറലായി. ‘മോദി ബുദ്ധിമാനാണ്, വേറെ പലരും മണ്ടന്‍മാരാണ്’ എന്നു പറഞ്ഞ ശേഷം ‘ഇത്രേം മതിയോ അച്ഛാ? ഇത് വൈറലാകുമോ?’ എന്ന് കുട്ടി ചോദിക്കുന്നതാണ് വീഡിയോയില്‍.

chandrika: