X

‘മഞ്ജുവായിരുന്നു ഞാനെങ്കില്‍ ദിലീപിന് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടാവും’; ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ദിലീപ് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പാവം ദിലീപ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ജുവായിരുന്നു താനെങ്കില്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നും പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പാവം ദിലീപ്.

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസമുള്ള media visuals കണ്ടപ്പോള്‍ തന്നെ സീനുകള്‍ക്ക് ആകെ മൊത്തം ഒരു നാടകത്തിന്റെ മണം എനിക്ക് കിട്ടിയതാണ്. എന്നാല്‍ അന്നു ഞാന്‍ കരുതിയത് ദിലീപ് എന്ന ‘അതികായകന്റെ’ സ്വാധീനമാണ് ആ കാണുന്നത് എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഉറപ്പിക്കാവുന്നത് നമ്മുടെ സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനാണ് കേരളാ പോലീസ് ഈ കോപ്രാട്ടിക്‌സ് കാട്ടിക്കൂട്ടുന്നത് എന്നാണ്. നമ്മുടെ പോലീസ് വകുപ്പിന്റെ ഇമേജ് എന്നാല്‍ ദിലീപിനെ ഇങ്ങനെ കൊണ്ടുനടക്കുന്നതില്‍ തൂങ്ങി കിടക്കുന്ന പോലെയാണ് നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ ഇത് ആഘോഷമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ ദിലീപിന്റെത് മാത്രമല്ല കുടുബത്തിലുള്ളവരുടെയും ജീവിതങ്ങള്‍ കൂടിയാണ് ഇരുട്ടി വെളുക്കും പോലെ മാറ്റി മറിച്ചത്. കാവ്യാ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാന്‍ എനിക്കറിയില്ല. മഞ്ജു വാര്യര്‍ ഇതൊക്കെ എങ്ങനെയാവും നോക്കി കാണുന്നത് എന്നും എനിക്ക് അറിയാന്‍ കഴിയുന്നില്ല. എന്നാല്‍ ഇതെനിക്ക് ഉറപ്പാണ് മഞ്ജു വാര്യരുടെ സ്ഥാനത്ത് ഞാനാണ് എങ്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എനിക്ക് ഒട്ടും തന്നെ സന്തോഷമുണ്ടാക്കുന്നതാവില്ല. മഞ്ജുവായിരുന്നു ഞാന്‍ എങ്കില്‍, ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷമായിരിക്കണം സമാധാനമായിരിക്കണം,ആരോഗ്യത്തോടെയിരിക്കണം എന്നതാവും ഞാന്‍ ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ നെഞ്ചുരുകി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവും ദിലീപ് ഇപ്പോള്‍ കടന്നുപോകുന്ന ഘട്ടം തരണം ചെയ്യാനുള്ള എല്ലാ കരുത്തും ഈശ്വരന്‍ അദ്ദേഹത്തിന് കൊടുക്കണമേ എന്ന്, ഏറ്റവും അടുത്ത ദിവസം ജയില്‍ മോചിതനാവാന്‍ അദ്ദേഹത്തിന് സാധിക്കണമേ എന്ന്.

ക്രിമിനല്‍ അഭിഭാഷക എന്ന് അവകാശപ്പെടുകയും അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഞാന്‍, ദിലീപിനെതിരെ ഈ നടക്കുന്ന മാധ്യമ /ജനകീയ വിചാരണയെ വളരെയധികം വേദനയോടെയാണ് നോക്കി കാണുന്നത്. അദ്ദേഹം നേരിടുന്ന ആരോപണങ്ങള്‍, ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ശരിയാണ് എങ്കില്‍ അങ്ങനെ ഒരു കണ്ടെത്തല്‍ വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനുള്ള ശിക്ഷ ഈ നാട്ടിലെ നിയമം അനുശാസിക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണവുമായി പൂര്‍ണ്ണമായ അച്ചടക്കത്തോടെ സഹകരിക്കുന്ന ഒരു പ്രതിയെ എന്തിനാണ് മാധ്യമങ്ങളും ഒരുകൂട്ടം ജനവും ഇത്രമേല്‍ പരിഹസിക്കുകയും, പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്? ചില മാധ്യമസുഹൃത്തുക്കളുടെ ഭാവം കണ്ടാല്‍ ഇവരാണ് ഈ നാട്ടിലെ ജുഡീഷ്യറി എന്ന് തോന്നിപോവുന്നു. പോലീസിന്റെ അന്വേഷണവും അതിലെ കണ്ടെത്തലുകളുമാണ് ഒരു കേസിന്റെ അവസാനവാക്ക് എങ്കില്‍ നാട്ടിലെ കോടതികളൊക്കെ അടച്ചുപൂട്ടാവുന്നതാണല്ലോ, അല്ലേ? പോലീസ് സ്‌റ്റേഷനുകളും മാധ്യമ സ്റ്റുഡിയോ/ഓഫീസുകളും മാത്രം മതിയാവുമല്ലോ, അല്ലേ? പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചിലവാക്കി ഇവിടെ എന്തിനാണ് ഒരു നിയമസംവിധാനവും, നീതി ന്യായവ്യവസ്ഥിതിയും?

തമ്മില്‍ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ എങ്കില്‍ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിര്‍ത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തില്‍ എങ്ങനെയാണ്? എനിക്കതിനു കഴിയുന്നില്ല.

നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവന്‍ സത്യമാണോ, സത്യങ്ങള്‍ മുഴുവന്‍ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നില്‍ നടി തെളിയിക്കട്ടെ. അതും അതിനോട് ചേര്‍ത്തുവെക്കാനുള്ളതും പോലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, താങ്കളുടെ മറുവാദങ്ങളും എതിര്‍വാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പോലീസിന്റെ പ്രോസിക്യൂഷന്‍ മുന്നോട്ട് വെക്കുന്ന ്‌ലൃശെീി ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീര്‍പ്പുകല്‍പ്പിക്കട്ടെ. ആ കണ്ടെത്തലിന്റെ പിന്‍ബലത്തില്‍ കോടതി താങ്കളെ ശിക്ഷിക്കട്ടെ, അതുവരെ ശ്രീ.ദിലീപ്, ഞാനും എന്റെ പ്രാര്‍ത്ഥനകളും താങ്കളോടൊപ്പമുണ്ടാവും. എന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്, അതിനുശേഷവും എന്റെ മനസ്സ് താങ്കളോടൊപ്പമാണ് എന്നാണ്.

മഞ്ചു വാര്യരുടെ സ്ഥാനത്ത് നില്‍ക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു; ഏറ്റവും അടുത്ത ദിവസം തന്നെ ജയില്‍ മോചിതനാവാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന്, എത്രയും പെട്ടെന്ന് താങ്കളുടെ അമ്മയും, കാവ്യയും, മീനാക്ഷിയുമുള്ള വീട്ടില്‍ മടങ്ങി എത്താന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന്.

എന്നിലെ ക്രിമിനല്‍ അഭിഭാഷകയുടെ ആഗ്രഹം ഇതാണ്; താങ്കളുടെ ജയില്‍ മോചനത്തിനാവശ്യമായ വാദങ്ങള്‍ ഉന്നയിക്കാനും കോടതിയുടെ മുന്നില്‍ അത് പറഞ്ഞു ഫലിപ്പിക്കാനുമൊക്കെ വേണ്ടുന്ന ബുദ്ധിയും വിവേകവും സാമര്ത്ഥ്യവും ഉപയോഗപ്പെടുത്താന്‍ താങ്കളുടെ അഭിഭാഷകര്‍ക്ക് കഴിയട്ടെ എന്ന്. ഏറ്റവും പ്രധാനമായി; താങ്കള്‍ ഉള്‍പ്പെട്ട കേസില്‍ ഇപ്പോള്‍ കാണുന്ന പോലീസ് അതിക്രമങ്ങളും മാധ്യമപേക്കൂത്തുകളും ഇതിന്റെയൊക്കെ മാത്രം പ്രതിഫലനമായ ജനകീയ വിചാരണയും ഇവയൊന്നും കൂസാത്ത, നാട്ടിലെ നീതിന്യായവ്യവസ്ഥിതിയും നടപടിക്രമങ്ങളും അനുശാസിക്കുന്ന നിയമവരികള്‍ക്ക് അപ്പുറം യാതൊന്നും പരിഗണിക്കേണ്ട വിഷയങ്ങള്‍ അല്ല, അതൊന്നും തന്നെ കേസിനെ ബാധിക്കുന്ന ഘടകങ്ങളല്ല എന്ന വീക്ഷണമുള്ള, ചങ്കിനുറപ്പുള്ള, നട്ടെല്ലിന് ബലമുള്ള ഒരു ന്യായാധിപന്റെ മുന്നില്‍ താങ്കളുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കായി എത്തട്ടെ, മനുഷ്യമനസ്സുള്ള കോടതിമുഖത്തെ കണ്ണുകള്‍ കൊണ്ട് നോക്കി കണ്ട് താങ്കളുടെ ജാമ്യാപേക്ഷയില്‍ താങ്കള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാനുള്ള ബുദ്ധിയും കരുത്തും ഈശ്വരന്‍ ആ ന്യായാധിപന് നല്‍കണമേ എന്നുകൂടി പ്രാര്‍ത്ഥിക്കുന്നുണ്ട് ഞാന്‍.
ഞാന്‍ ആഗ്രഹിക്കുന്ന പോലെ, പ്രാര്‍ത്ഥിക്കുന്നത് പോലെ; താങ്കള്‍ എത്രയും വേഗത്തില്‍, ഉടനെ തന്നെ ജയില്‍ മോചിതനായി കഴിയുമ്പോള്‍…. അനുവാദം തന്നാല്‍ ഞാന്‍ താങ്കളെ വന്നു കാണുന്നതാണ്. രണ്ടു വട്ടം പൊതുയിടങ്ങളില്‍ വച്ച് നമ്മള്‍ പരസ്പരം കണ്ടിട്ടുള്ളതാണ്, തമ്മില്‍ പരിചയമില്ലാതിരുന്നിട്ട് കൂടി ഹൃദ്യമായ പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ടാണ് എന്റെ മുന്നില്‍ താങ്കള്‍ നിന്നത്. ആ പുഞ്ചിരി ഇനി മൂന്നാംവട്ടം എനിക്ക് താങ്കള്‍ വെച്ചുനീട്ടുന്നത് പരിചയത്തിന്റേത് കൂടിയാവണം എന്ന ആഗ്രഹവുമായി ഞാന്‍ വന്നു കാണുന്നതാണ്. And, If I am not asking for too much from you, Shri.Dileep; ‘ഉപ്പുമാവും പഴം പുഴുങ്ങിയതും’ എന്നത് എനിക്ക് ഏറെ പ്രിയപ്പെട്ട യൃലമസളമേെ വിഭവങ്ങളാണ്. ഒരുമിച്ചിരുന്ന് അങ്ങനൊരു യൃലമസളമേെ കഴിക്കാനായി താങ്കളെ ഞാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കും. ഒപ്പം കടലകറിയും ഓരോ ഡബിള്‍ യൗഹഹെല്യല കൂടിയും ഞാന്‍ ഒരുക്കി വെക്കാം. സമയമുണ്ടാക്കി വരണം. നമുക്ക് അടിച്ചുപൊളിക്കാം ബ്രോ!!

In short, it’s so very esay to hypnotise people from this part of the world. And now, but now; I desperately do not wish to belong here.
Shri.Dileep, I love you. And so, I am waiting for you with my open arms, to welcome you back. For the actor in you, for the star in you and for the human being in you.
———————————————————————
ജട: രണ്ടു കൊലകേസുകളിലെ പ്രതിയായ ഒരു മുന്‍പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയാണ്. ഞാന്‍. ഇപ്പോള്‍ ശ്രീ.ദിലീപ് ഉള്‍പ്പെട്ടിരിക്കുന്നതിനേക്കാള്‍ പൈശാചീകം എന്നും മൃഗീയം എന്നുമൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച രണ്ട് യമണ്ടന്‍ കൊലകേസുകള്‍!! അവയില്‍ ഒന്നില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും വെറുതെ വിടുകയും; രണ്ടാമത്തേതില്‍ കുറ്റകാരന്‍ എന്നു കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തതാണ്. അച്ഛന്റെ സ്വര്‍ണ്ണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും ജയില്‍ ഉദ്യോഗസ്ഥര്‍ ഊരിവാങ്ങിയത് ഒപ്പിട്ടു കൊടുത്ത് കൈനീട്ടി വാങ്ങേണ്ടിവന്നിട്ടുണ്ട് എനിക്ക്. അച്ഛന്റെ ജയിലിലെ ദൈനംദിനചിലവുകള്‍ക്കായി പ്രതിമാസം അടക്കേണ്ടുന്ന 300/ രൂപ മണിയോഡര്‍ പോസ്റ്റ് ഓഫീസില്‍ കൊണ്ടുപോയി അടച്ച റെസീറ്റ് കൈനീട്ടി വാങ്ങിയത് ഞാനാണ്. ഇതുപോലുള്ളത് മുതല്‍ അവിടെന്ന് ഇടത്തോട്ടും വലത്തോട്ടും മുകളിലോട്ടും താഴോട്ടുമുള്ള ഒരുപാട് ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ അടങ്ങുന്നതാണ് എന്റെ ജീവിതാനുഭവസമ്പത്ത്!!
ഇന്നിപ്പോള്‍, പോലീസ് വകുപ്പിലെ ദീര്‍ഘകാലത്തെ സേവനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ റിട്ടയര്‍ ചെയ്ത മറ്റേത് പോലീസ് ഉദ്യോഗസ്ഥരെയും പോലെ ലക്ഷ്മണയ്ക്കും ലഭിക്കുന്നുണ്ട്. മാത്രമോ പൊതുഖജനാവില്‍ നിന്ന് ചിലവഴിക്കുന്ന പണം ഉപയോഗിച്ച് ലക്ഷ്മണയ്ക്കും അദ്ദേഹത്തിന്റെ വീടിനും പോലിസ് കാവല്‍ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള വീട്ടിനകത്ത് സ്വര്‍ണ്ണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും അണിഞ്ഞു കൊണ്ട് അച്ഛന്‍ സ്വസ്ഥമായ വിശ്രമജീവിതം നയിക്കുകയാണ്. ഈ കുറിപ്പ് ഞാന്‍ എഴുതുമ്പോള്‍, അച്ഛന്‍ ഒരു ബന്ധുവിന്റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാനായി പോയി ബാംഗ്ലൂരില്‍ നിന്ന് അച്ഛന്റെ ഇപ്പോള്‍ തൃശൂരില്‍ ഉള്ള ഇളയമകളെ കാണാനായി നെടുമ്പാശേരിയിലേക്കുള്ള യാത്രയിലാണ്. മാധ്യമവിചാരണയ്ക്ക് ഒടുവില്‍ ഒരാകാശവും ഇടിഞ്ഞു താഴെ വീണില്ല, വീണുപോയ ഭാഗം ഞങ്ങള്‍ താങ്ങി പിടിച്ച് പൊക്കി എടുത്ത് തിരിച്ചു വെച്ചു എന്നര്‍ത്ഥം!! 🙂

chandrika: