X

സന്ദീപ് ഇരുന്നത് ശാന്തനായി; അക്രമം ബന്ധു അടുത്തെത്തിയപ്പോള്‍, പിന്നാലെ ഡോക്ടറെ കുത്തി

പ്രതിയായ എസ്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ അക്രമാസക്തനല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതുകൊണ്ടു തന്നെ ഇയാളെ വിലങ്ങ് ധിരിപ്പിച്ചിരുന്നില്ല. സന്ദീപ് ശാന്തനായി ഡോ. വന്ദന ദാസിന്റെ മുന്നില്‍ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിങ് മുറിയില്‍ നിന്ന് പൊലീസുകാര്‍ പുറത്തിറങ്ങി. അടിപിടിക്കേസില്‍ പ്രതിയായല്ല, പരിക്കേറ്റയാള്‍ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലാസ് പറയുന്നു.

എന്നാല്‍ സന്ദീപിന്റെ ബന്ധു ബിനു അടുത്തെത്തിയതോടെ സന്ദീപ് അക്രമാസക്തനാകുകയായിരുന്നു. ആദ്യം ബന്ധുവിനെ ചവിട്ടിവീഴ്ത്തി. തുടര്‍ന്ന് ഡോക്ടര്‍ക്ക് നേരെയും മറ്റുള്ളവര്‍ക്ക് നേരെയും ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈക്കലാക്കിയാണ് പ്രതി അക്രമണം നടത്തിയത്.

ആറു കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

webdesk13: