X
    Categories: SportsViews

ഇംഗ്ലണ്ടില്‍ കളിക്കുന്ന സാഞ്ചസിന് സ്‌പെയിനില്‍ തടവു ശിക്ഷ

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ അലക്‌സി സാഞ്ചസിനെതിരെ സ്‌പെയിനില്‍ 16 മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി. ബാര്‍സലോണയില്‍ കളിക്കുന്ന കാലത്ത് നികുതിയടക്കുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി താരം കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിച്ചതിനാണിത്. എന്നാല്‍, കുറ്റം ആദ്യത്തേതാണെന്നതിനാലും 24 മാസത്തില്‍ കുറഞ്ഞ തടവാണ് എന്നതിനാലും ചിലിയന്‍ താരം ജയിലില്‍ പോകേണ്ടി വരില്ല.

2012-2013 കാലയളവില്‍ ഇമേജ് റൈറ്റ്‌സിലൂടെയുള്ള വരുമാനം സാഞ്ചസ് മറച്ചുവെച്ചുവെന്നും സ്പാനിഷ് ഖജനാവിന് ഇത് നഷ്ടമുണ്ടാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റം സമ്മതിച്ച സാഞ്ചസ് പിഴയൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

സമീപ കാലത്ത് നികുതി വെട്ടിപ്പിന്റെ പേരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. മെസ്സിക്കു വിധിക്കപ്പെട്ട 21 മാസ ജയില്‍ വാസം പണമടച്ചതിനാല്‍ ഒഴിവായി. നിയമ നടപടിയെ തുടര്‍ന്ന് റയല്‍ മാഡ്രിഡ് വിട്ട് സ്‌പെയിനിനു പുറത്തേക്ക് ചേക്കേറാന്‍ ക്രിസ്റ്റ്യാനോ താല്‍പര്യം പ്രകടിപ്പിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: