ദുബൈ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യക്കെതിരെ ഐ.സി.സി അഴിമതി വിരുദ്ധ നിയമപ്രകാരം നടപടിക്കൊരുങ്ങുന്നു. ഐ.സി.സിയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചതിനാണ് ജയസൂര്യക്ക് മേല്‍ കുറ്റം ചുമത്തിയത്.
ഐ.സി.സിയുടെ അഴിമതി വിരുദ്ധ നിയമത്തിലെ 2.4.6, 2.4.7 എന്നീ വകുപ്പുകളാണ് ജയസൂര്യക്ക് മേല്‍ ചുമത്തിയത്. നടപടിയെടുക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തോട് സഹകരിച്ചില്ല. സമിതി ആവശ്യപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കിയില്ല. അന്വേഷണം തടസ്സപ്പെടുത്താനും നീട്ടിക്കൊണ്ടുപോവാനും ശ്രമിച്ചു. അന്വേഷണത്തിന് സഹായിക്കുന്ന രേഖകള്‍ തടഞ്ഞുവെക്കുകയോ നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ജയസൂര്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.