X
    Categories: MoreViews

സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെയെല്ലാം മനം കൈവര്‍ന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയില്‍ വേഷമിടുന്നു. പര്‍പ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുന്നത്. പാര്‍ത്ഥസാരഥിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സാമുവല്‍ റോബിന്‍സണ്‍ വില്ലന്റെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. സിനിമയില്‍ വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്പസ് ചിത്രമായിട്ടാണ് പര്‍പ്പിള്‍ ഒരുക്കുക.

സുഡാനി ഫ്രം നൈജീരിയയില്‍ ഫുട്‌ബോള്‍ കളിക്കാരന്റെ വേഷമായിരുന്നു സാമുവലിന്. ചിത്രത്തിന്റെ വിജയത്തിനു ശേഷം ഒരു വിവാദവും ഉടലെടുത്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നോട് വംശീയ വിവേചനം കാണിച്ചുവെന്നും, തനിക്ക് അര്‍ഹിക്കുന്ന വേദനം നല്‍കിയില്ലെന്നും സാമുവല്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. നിര്‍മ്മാതക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നുവെങ്കിലും, പിന്നീട് സാമുവലിന് പണം നല്‍കുകയും ചെയ്തു.

chandrika: