X
    Categories: tech

പുതിയ ഫോണിന്റെ പരസ്യത്തിന് സാംസങ് ഉപയോഗിച്ചത് ഐഫോണ്‍

മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കും സംഭവിച്ചിട്ടുള്ള അബദ്ധമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സാംസങിനും നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഫോണ്‍ ഗ്യാലക്‌സി എസ് 21 ന്റെ ഒരു വോട്ടെടുപ്പ് കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ചത് ഐഫോണ്‍ ആയിരുന്നു. ഇതാണ് വന്‍ ട്രോളുകള്‍ക്ക് ഇടയാക്കിയത്.

പുതിയ ഫോണുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ട്വീറ്റു ചെയ്യാന്‍ സാംസങ്ങിന്റെ ഔദ്യോഗിക അക്കൗണ്ട് ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിച്ചത് ‘മാര്‍ക്കറ്റിങ് തന്ത്രം’ എന്നാണ് ഒരുവിഭാഗം പറയുന്നത്. ദക്ഷിണ കൊറിയന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെ ട്രോളാന്‍ ലഭിച്ച അവസരം സോഷ്യല്‍ മീഡിയ ശരിക്കും ഉപയോഗിക്കുകയും ചെയ്തു.

ഗ്യാലക്‌സി എസ് 21 സ്മാര്‍ട് ഫോണിന്റെ ഇവന്റ് പ്രൊമോട്ട് ചെയ്യാന്‍ സാംസങ് എതിരാളികളായ ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിച്ചതായി ട്വിറ്റര്‍ ഉപയോക്താക്കള്‍ തന്നെയാണ് കണ്ടെത്തിയത്. സാംസങ് മൊബൈല്‍ യുഎസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റുചെയ്തത്. ട്വീറ്റിന് താഴെ ‘Twitter for iPhone written’ ചേര്‍ത്തിരുന്നു. സാംസങ് ജീവനക്കാര്‍ പോലും ഐഫോണ്‍ ഉപയോഗിക്കുന്നു എന്നാണ് മിക്കവരും ട്രോളിയത്.

ഇത് ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല. കാരണം നേരത്തെ തന്നെ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുടെ നിരവധി ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ഐഫോണില്‍ നിന്ന് നിരവധി തവണ ട്വീറ്റ് ചെയ്ത് അബദ്ധത്തില്‍പെട്ടിട്ടുണ്ട്.

Test User: