ബില്ലിലെ ഭീമമായ തുക സംബന്ധിച്ച് റസ്റ്റോറന്റ് ബില്ലുകള്‍ കഥാപാത്രമായി വരുന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ ചെന്നൈയിലെ ഒരു റസ്‌റ്റോറന്റില്‍ നിന്ന് ലഭിച്ച ബില്ലിലെ രസകരമായ ഒരു വാക്യമാണ് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. ‘നോ പറഞ്ഞ് സമൂസയെ വേദനിപ്പിക്കരുതേ’ എന്ന വാചകമാണ് വൈറലായത്.
ശ്രീ ചാറ്റ്‌സ് മിഠായി ആന്‍ഡ് നംകീന്‍ എന്ന കടയിലെ ബില്ലിലാണ് രസകരമായ ഈ വാചകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിറയെ ഫില്ലിങ്ങുകള്‍ ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ചേര്‍ത്തതെന്നാണ് പറയുന്നത്. ബില്‍ അനുസരിച്ച് രണ്ട് സമൂസ ചാറ്റിന് 150 രൂപയും ഒരു മിക്‌സഡ് ചാറ്റിന് 90 രൂപയുമാണ് വില. ഒരു പ്ലേറ്റ് ചീസ് പാവ് ഭജിക്ക് 105 രൂപ വിലയുണ്ട്. ഭേല്‍ പൂരിക്ക് 70 രൂപയാണ് വില.
‘നോ പറഞ്ഞ് സമൂസയെ വേദനിപ്പിക്കരുതേ, അവയ്ക്ക് ധാരാളം ഫില്ലിങ്ങുകള്‍ അകത്തുണ്ട്’ എന്നാണ് ബില്ലില്‍ എഴുതിയിരിക്കുന്നത്.