X
    Categories: indiaNews

മുസ്്ലിം സംവരണം: അമിത്ഷായെ സുപ്രീംകോടതി വിമര്‍ശിച്ചു

കോടതിയുടെ പരിഗണനയിലിരിക്കുന്നവിഷയത്തില്‍ പരാമര്‍ശം നടത്തിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സുപ്രീംകോടതി വിമര്‍ശിച്ചു. മുസ്്‌ലിംസംവരണം ഭരണഘടനാവിരുദ്ധമാണെന്നും കര്‍ണാടകയിലെ നാലുശതമാനം മുസ്്‌ലിംസംവരണം എടുത്തുകളയുമെന്നുമായിരുന്നു പരാമര്‍ശം. തെരഞ്ഞെടുപ്പുറാലിയിലായിരുന്നു വിവാദപ്രസംഗം. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് നാഗരത്‌ന എന്നിവരുടെ ബെഞ്ചാണ് പരാതി പരിഗണിച്ചത്. കര്‍ണാകട സര്‍ക്കാര്‍ പക്ഷേ ഹര്‍ജി മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടു.

ഹര്‍ജിക്കാരനുവേണ്ടി ദുഷ്യന്ത് ദവെയാണ് ഹാജരായത്.

Chandrika Web: