ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീം അംഗം സാമി ഖെദീര വിരമിക്കുന്നു. സീസണ് അവസാനത്തോടെ ബൂട്ടഴിക്കുമെന്ന് ഖെദീര അറിയിച്ചു. ജര്‍മ്മന്‍ ക്ലബ് ഹെര്‍ത്ത ബെര്‍ലിന്റെ താരമാണ് ഖെദീര. ഈ വരുന്ന ശനിയാഴ്ച ഹോഫന്ഹെയിമിനെതിരെയാണ് ഹെര്‍ത്ത ബെര്‍ലിന്റെ അവസാന മത്സരം. ഈ മത്സരത്തോടെ ഖെദീര കളിക്കളത്തില്‍ നിന്ന് വിടപറയും.
തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കല്‍ വാര്‍ത്ത ഖെദീര അറിയിച്ചത്. ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖെദീര ഹെര്ത്തയിലെത്തുന്നത്. ഹെര്‍ത്ത ബെര്‍ലിനു വേണ്ടി 8 മത്സരങ്ങള്‍ മാത്രമേ ഖെദീര കളിച്ചിട്ടുള്ളൂ.
2014ല്‍ ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു ഖെദീര.