X

യുപി സംഭാല്‍ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണം വേണം: മുസ് ലിം ലീഗ്

ന്യൂ ഡൽഹി: യുപിയിലെ സംഭാലില്‍ പൊലീസ് വെടിവെപ്പിൽ ആറു പേർ മരിക്കാനിടയായതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷണം നടത്താൻ നിലവിലുള്ള സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കന്മാരുടെയും എംപിമാരുടെയും യു.പി സംസ്ഥാന മുസ്‌ലിം ലീഗ് ഭാരവാഹികളുടേയും ഡൽഹിയിൽ വെച്ചു നടന്ന യോഗം ആവശ്യപ്പെട്ടു.

വെടിവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയം ധരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കാണാൻ നടപടിയെടുക്കുമെന്നും യോഗം വ്യക്തമാക്കി. തുടർന്നുള്ള നിയമ സഹായത്തിന്റെ കാര്യത്തിൽ ഉന്നത നിയമ വിദഗ്ദന്മാരുമായി ചർച്ച നടത്തി വരികയാണെന്നും നേതാക്കൾ വ്യക്തമാക്കി.

എംപിമാരായ ഇ.ടി മുഹമ്മദ്‌ ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ.എംപി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ, യു.പി സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ഡോ. മതീൻ ഖാൻ, ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഉവൈസ്, സെക്രട്ടറി നയീം അൻസാരി, റിസ് വാൻ അൻസാരി, ഷാഹിദ് ശഹസാദ്, മുഹമ്മദ്‌ ഇദ്രീസ്, സൽമാൻ സൈഫി എന്നിവർ പങ്കെടുത്തു.

webdesk13: