വണ്ടൂര്‍: ആത്മീയമായ ഉയര്‍ച്ച മനുഷ്യനെ ഉറക്കാനല്ല ഉത്കൃഷ്ടതയും ആത്മീയതയും നല്‍കി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാനാണ്. ഇരുലോക വിജയത്തിന് അനിവാര്യമായ ഈ ആത്മീയ പഠനമാണ് ജാമിഅഃ വഹബിയ്യ: സമ്മാനിക്കുന്നത്. അധാര്‍മിക പ്രവണതകളില്‍ അകപ്പെടുന്ന ജനസഞ്ചയത്തെ നേരിന്റെ വഴികളില്‍ ഉറച്ചു നിര്‍ത്തുന്ന ധര്‍മ്മമാണ് ജാമിഅഃ വഹബിയ്യയുടെ സന്തതികള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅഃ വഹാബിയ്യ: 56-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഉദ്ഘാടന സെക്ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഡോ. കെ.കെ സുലൈമാന്‍ അധ്യക്ഷനായ പരിപാടിയില്‍ സയ്യിദ് വി.ആറ്റക്കോയ തങ്ങള്‍ വണ്ടൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു, എന്‍.എ മുബാറക്, കെ.ടി അജ്മല്‍, കെ.സി കുഞ്ഞുമുഹമ്മദ്, വി.എ.കെ തങ്ങള്‍, ബി.എം റസാഖ്, അഡ്വ. അനില്‍ നിലവില്‍, അഡ്വ. കെ.ടി അബ്ദുല്‍ ഹമീദ്, അഡ്വ. കെ.ടി അമീര്‍ ഹുസൈന്‍, അഡ്വ. വി. ഹുസൈന്‍കോയ തങ്ങള്‍, ഷൈജല്‍ എടപ്പറ്റ, കെ.ടി ഉണ്ണിച്ചേക്കു, ഗഫൂര്‍ മഹാരാജ, പി. കുഞ്ഞിമാന്‍ കുരിക്കള്‍, കെ.ടി. ഹുസൈന്‍ ഹാജി എറിയാട്, വി.എം ഇബ്രാഹീം ഹാജി നിരന്നപറമ്പ്, കെ.ടി കുഞ്ഞിമാന്‍ ഹാജി വാണിയമ്പലം, പി. ഉമര്‍ മാസ്റ്റര്‍ വീതനശ്ശേരി, നജീബ് ബേബി നീലാമ്പ്ര, എം.കെ നാസര്‍, സി.ടി.പി ജഹ്ഫര്‍, അമാനുല്ല കുഴിക്കാടന്‍, കെ.ടി ഉമ്മര്‍, സീകേസ് നാണി ഹാജി, കെ.ടി മുഹമ്മദ് അഷ്റഫ്, പാറക്കോട്ടില്‍ കുഞ്ഞാലിക്കുട്ടി, കെ.കെ അബൂബക്കര്‍, പത്തുതറ ബീരാന്‍ ഹാജി പ്രസംഗിച്ചു.
സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ഡോ.ഇ.കെ. അലവി മൗലവി പതാക ഉയര്‍ത്തി. സ്വദഖത്തുല്ല മൗലവിയുടെ മഖാം സിയാറത്തിന് സയ്യിദ് ഒ.പി.കെ. തങ്ങള്‍ നേതൃത്വം നല്‍കി. സി. ഉമ്മര്‍ മുസ്‌ലിയാര്‍, ഇ.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, പി. അസൈനാര്‍ മൗലവി, കെ.പി അബ്ദുല്‍ അസീസ് മൗലവി, കെ.ടി.ഹസൈനാര്‍ ഹാജി, കെ.ടി.അഹമ്മദ്, കെ.ടി.ഹുസൈന്‍, കെ.ടി.അബ്ദുല്‍ മജീദ്, ടി. ഉമ്മര്‍, എ.പി.എ നജീബ്, സി.ടി.പി. ഉണ്ണി കമ്മു, സയ്യിദ് ബഷീര്‍ തങ്ങള്‍, സി.അബ്ദുറഹ്മാന്‍, സി.എച്ച് ബാപ്പുട്ടി, ടി. അബൂബക്കര്‍ ഹാജി പങ്കെടുത്തു. ഉദ്ഘാടന സെഷന്‍ തദ്ദേശ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുലൈമാന്‍ അധ്യഷനായി. ജാമിഅയുടെ സ്ഥാപകന്‍ കെ.കെ.സദഖത്തുല്ല മൗലവിയുടെ അനുസ്മരണ സമ്മേളനം സയ്യിദ് മുഹമ്മദ് ത്വയ്യിബ് തങ്ങള്‍ അല്‍ ജലാലി ഉദ്ഘാടനം ചെയ്തു. ഇ.എം.അബൂബക്കര്‍ മൗലവി അധ്യക്ഷനായി.
സയ്യിദ് വി.പി.എ തങ്ങള്‍ ആട്ടീരി, സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വറ്റലൂര്‍, കെ. വീരാന്‍കുട്ടി മുസ്‌ലിയാര്‍ ആയുര്‍, അബൂഹന്ന മൗലവി കാസര്‍കോട്, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പി. ഹസ്ബുല്ല ബാഖവി (കെ.ജി.എന്‍. ദഅവ കോളജ്, ഷാഹിന്‍കുന്ന്), പി.വി മസ്ഊദ് ഫലാഹി നാദാപുരം, ജെ.പി. ഇസ്മാഈല്‍ മൗലവി ജാതിയേരി പ്രസംഗിച്ചു. കെ. മുഹദ് മൗലവി കരുവാരക്കുണ്ട്, ടി.എം. അലി മൗലവി പൊല്ലൂര്‍, പി.പി കുഞ്ഞിമൊയ്തു മൗലവി ചളവറ, കെ.പി. ലുഖ്മാനുല്‍ ഹകീം മാസ്റ്റര്‍ പുല്ലാര, എം. അയ്യൂബ് വടക്കേമണ്ണ, എം. കുഞ്ഞാപ്പു മാസ്റ്റര്‍ അമയൂര്‍, കെ. കുഞ്ഞിമുഹമ്മദ് മൗലവി തണ്ടുകോട് പങ്കെടുത്തു.
ജാമിഅ നഗരിയില്‍ ഇന്ന് ഖുര്‍ആന്‍ ബോധത്തോടെ ആരംഭിക്കും. ഗഹനമായ പഠനങ്ങള്‍, നവോത്ഥാന ചിന്തകള്‍ എന്നിവക്ക് വേദിയാകും. മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നടക്കും. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി അധ്യക്ഷത വഹിക്കുന്ന സെക്ഷന്‍ പി ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി. ഹംസ, യു. ജാഹ്ഫറലി മുഈനി പുല്ലൂര്‍, സി.എം. അഷ്റഫ് ബാഖവി ഓടിയപാറ പ്രസംഗിക്കും.