സര്‍ക്കാരിനും പൊലീസിനുമെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് സമസ്തയുടെ മുഖപത്രം സുപ്രഭാതം. ആര്.എസ്.എസ് അജണ്ട അതിവേഗം പൊലീസ് നടപ്പാക്കുന്നുവെന്നും മുസ്ലിങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. ആര്.എസ്.എസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ
പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്യുന്നുണ്ടെന്നും പറയുന്നുണ്ട്.
സമസ്തയുടെ നേതാവായ അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടും പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തെന്നും അതേസമയം സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ക്കെതിരെ കേസെടുത്തില്ലെന്നും ഓര്‍മപ്പെടുത്തി. മുഖ്യമന്ത്രിക്ക് പൊലീസിന്റെ ഇരട്ടത്താപ്പ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും ആഭ്യന്തര വകുപ്പ് അറിഞ്ഞുകൊണ്ടാണ് എല്ലാം നടക്കുന്നതെന്നും മുഖപ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കപ്പെട്ടു.