പാലക്കാട് : സമസ്തയുടെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് സമൂഹത്തിലും സമുദായത്തിലും അംഗീകാരം വർധിച്ചു വരുന്നതായി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റർ (SIC) ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ഇരുപതാം വാർഷിക ഉപഹാരമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം ചരപ്പറമ്പ് ദാറുറഹ്‌മ എഡ്യൂകേഷൻ കമ്മിറ്റിയുമായി സഹകരിച്ചു നിർമ്മിക്കുന്ന എഡ്യൂകേഷൻ കോംപ്ലക്സ് ശിലാസ്ഥാപനം നിർവഹിച്ച ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
പുതിയ കാലത്തിനു അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസ രീതിയാണ് സമസ്തയുടേത്, സമന്വയവിദ്യാഭ്യാസ രംഗത്ത് സമസ്ത നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. ഈ രംഗത്ത് SIC ബുറൈദ യുടെ ചുവട് വെപ്പ് പ്രശംസനീയമാണെന്നും അഭിപ്രായപെട്ടു…
പരിപാടിയിൽ sys സംസ്ഥാന ഉപാദ്യക്ഷൻ സയ്യിദ് പി കെ ഇമ്പിച്ചികോയ തങ്ങൾ അധ്യക്ഷത വഹിച്ചു. SYS സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാളിയുമായ സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി, SIC ബുറൈദ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, SIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് ജബ്ബാർ മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഐ സി ബോസ്സ്, സി പി എം ഏരിയ സെക്രട്ടറി അനിദാനന്ദൻ എന്നിവർ സംസാരിച്ചു,സയ്യിദ് യഹ്‌യ തങ്ങൾ ജമലുല്ലൈലി,സൈനുൽ ആബിദീൻ തങ്ങൾ വല്ലപ്പുഴ, ടി കെ മുഹമ്മദ് കുട്ടി ഫൈസി,ടി പി അബുബക്കർ മുസ്‌ലിയാർ, അബുബക്കർ ദാരിമി,sic ബുറൈദ പ്രതിനിധികളായ ഇസ്മായിൽ ഹാജി ചാലിയം, ഫൈസൽ ആലത്തൂർ, ഷിഹാബുദീൻ തലക്കട്ടൂർ, മുജീബ് പാലാഴി, അബ്ദുസമദ് മുസ്‌ലിയാർവേങ്ങൂർ,ബാപ്പുട്ടി ഹാജിആനമങ്ങാട് ,അമീൻ ദാരിമി താനൂർ, റഫീഖ് ചെങ്ങളായി,യുസുഫ് ഫൈസിപരുതൂർ ,സൈദ് ചെട്ടിപ്പടി, നൗഷാദ് മുസ്ലിയാരങ്ങാടി, സാജിദ് വയനാട്,മുസ്തഫ മമ്പാട്,സക്കീർ കൈപ്പുറം, സമദ് ആനമങ്ങാട്, ഹുസൈൻ ഹുദവി,മുസ്തഫ ബാഖവി മണ്ണാർക്കാട്,അസീസ് പള്ളിപ്പുറം, സൽമാൻകോൽക്കളം,അഷ്‌റഫ്, ഹനീഫ,അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
ശാഹുൽ ഹമീദ് ഫൈസി സ്വാഗതവും ഖാജാ ദാരിമി നന്ദിയും പറഞ്ഞു