X

ഗുജറാത്ത് തെരഞ്ഞടുപ്പ്: 5 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് അഖിലേഷ് യാദവ്

ഡല്‍ഹി/ലക്‌നൗ: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ  തെരഞ്ഞടുപ്പില്‍ 5 മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ. അഖിലേഷ് യാദവ് അറിയിച്ചു. ബാക്കിയുള്ള 178 സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കു. പാര്‍ട്ടിക്ക് വേണ്ടി അഖിലേഷ് യാദവടക്കമുള്ള നേതാക്കള്‍ ഗുജറാത്തില്‍ പ്രചാരണത്തിനിറങ്ങുമെന്നും സമാജ് വാദി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസുമായി തെരഞ്ഞടുപ്പ് സഖ്യത്തിനു തങ്ങള്‍ തയ്യാറാണന്നും അഖിലേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് -സമാജ് വാദി പാര്‍ട്ടികള്‍ സഖ്യമായിട്ടായിരുന്നു മല്‍സരിച്ചത്. 403 അംഗ ഉത്തര്‍പ്രദേശ് അസംബ്ലി സീറ്റുകളില്‍ 298 സീറ്റില്‍ എസ്പിയും 105 സീറ്റില്‍ കോണ്‍ഗ്രസുമാണ് മല്‍സരിച്ചത്. എന്നാല്‍ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം എസ്പിയെ 47 സീറ്റിലും കോണ്‍ഗ്രസിനെ 7 സീറ്റിലേക്കും ഒതുക്കി കളഞ്ഞിരുന്നു.

ഗുജറാത്തിലെ ഖേദ ജീ ല്ലയിലെ കത്‌ലാല്‍ മുന്‍സിപാലിറ്റിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞടുപ്പില്‍ 24 സീറ്റില്‍ 23 ഉം വിജയിച്ച് സമാജ് വാദി പാര്‍ട്ടി ചരിത്രം കുറിച്ചിരുന്നു. ഈ ഒരു പാശ്ചാത്തലത്തിലാണ് ഗുജറാത്തില്‍ 5 മണ്ഡലങ്ങളില്‍ മല്‍സരിക്കാനുള്ള സമാജ് വാദി പാര്‍ട്ടി നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

chandrika: