X

വിമാനത്താവളത്തിലെ ആര്‍.ടി.പി സി.ആര്‍ ടെസ്റ്റ് പിന്‍വലിച്ചത് ഏറ്റവും സ്വാഗതാര്‍ഹമെന്ന് സമദാനി

യു എ ഇ യിലേക്ക് പോകുന്ന പ്രവാസിയാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നടത്തേണ്ടിയിരുന്ന നിര്‍ബന്ധിത ആ.ര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം വന്നത് സ്വാഗതാര്‍ഹമാണെന്ന് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.പ്രവാസിയാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.

ഇപ്പോള്‍ ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എയര്‍ ലൈന്‍സുകള്‍ മുഖേനനയാണ് ഈ നിര്‍ണ്ണായക തീരുമാനം വന്നിട്ടുള്ളത്. യു എ ഇ യിലെ മറ്റു എമിറേറ്റുകളില്‍ നിന്നും ഇതേ സന്തോഷ വാര്‍ത്ത ഉടനെ ഇതിനെത്തുടര്‍ന്നുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ ശക്തമായ ഒരാവശ്യം കൂടിയാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

പ്രവാസിയാത്രക്കാരെ ഏറെ കഷ്ടപ്പാടിലകപ്പെടുത്തിയ വിമാനത്താവളങ്ങളിലെ ടെസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു പാര്‍ലമെന്റില്‍ സംസാരിക്കുകയും ബന്ധപ്പെട്ട മന്ത്രിമാരോട് നേരിട്ടും കത്ത് മുഖേനയും നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ ടെസ്റ്റ് ഒഴിവാക്കി പുറത്ത് ടെസ്റ്റ് നടത്തുന്നതിന് വിദേശത്ത് നിന്നു അനുമതി ലഭിക്കാനായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശവും സമര്‍പ്പിച്ചിരുന്നു. അധികൃതകേന്ദ്രങ്ങളിലെ ഇടപെടലുകള്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ട് ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.

Test User: