ബ്ലാസ്റ്റേഴ്സ് പി.എസ്.ജിയായില്ല. അതിന് കാരണക്കാരന്‍ ഇവാന്‍ വുകുമനോവിച്ച് എന്ന സെര്‍ബുകാരന്‍ കോച്ച് തന്നെ. ഗോ ആന്‍ഡ് അറ്റാക്ക് എന്നതായിരുന്നു രണ്ടാം പാദത്തിലും അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഇത്തരത്തിലൊരു സ്വാതന്ത്ര്യം മുന്‍നിരക്ക് നല്‍കാന്‍ കോച്ചിനെ പ്രേരിപ്പിച്ചത് ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് കെബ്രയും ഹോമിപാമും ജാക്‌സണും ഉള്‍പ്പെടുന്ന പിന്‍നിരയാവാം.
ആദ്യ പാദത്തില്‍ അതിമനോഹരമായി ജംഷഡ്പ്പൂരിന്റെ അപകടകാരികളായ മുന്‍നിരക്കാര്‍- ഗ്രെഗ് സ്റ്റിയുവര്‍ട്ട്, ചുകുവ എന്നിവരെ ഫലപ്രദമായി തടഞ്ഞത് അവരാണ്. ഇന്നലെയും അതേ മികവ് പ്രതിരോധം പുലര്‍ത്തിയതില്‍ കോച്ച് അര്‍പ്പിച്ച വിശ്വാസമുണ്ട്. ആദ്യ പാദത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാലും പരുക്കിനാലും സഹല്‍ അബ്ദുള്‍ സമദിനെ സംരക്ഷിത താരമാക്കി മാറ്റിയതില്‍ പോലുമുണ്ട് കോച്ചിന്റെ മികവ്. വിജയാഹ്ലാദത്തില്‍ താരങ്ങള്‍ വുകുമനോവിച്ചിനെ വാനിലേക്കുയര്‍ത്തിയതില്‍ കാണുന്നത് പോലും കോച്ചും താരങ്ങളും തമ്മിലുള്ള വലിയ കെമിസ്ട്രിയാണ്.
ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ പി.എസ്.ജി ആദ്യ പാദത്തില്‍ ലീഡ് നേടുകയും എന്നാല്‍ രണ്ടാം പാദത്തിലെ 17 മിനുട്ടില്‍ കരീം ബെന്‍സേമയുടെ മൂന്ന് ഗോളില്‍ തകരുകയും ചേയ്ത അനുഭവം മുന്നിലുണ്ടായിരുന്നു. മൗറിസിയോ പൊച്ചറ്റിനോ എന്ന വിഖ്യാത പരിശീലകന് പോലും കണക്ക് കൂട്ടലുകള്‍ പിഴച്ചപ്പോള്‍ വുകുമനോവിച്ച് ഒരു ഘട്ടത്തിലും അസ്വസ്ഥനായിരുന്നില്ല.
ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. കോച്ചിന് താരങ്ങള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനം അവരുടെ ആത്മാര്‍ത്ഥയാണ്. കെബ്രയിലെ ഡിഫന്‍ഡര്‍ എത്ര മനോഹരമായാണ് കളിച്ചത്. ടാക്‌ളിംഗില്‍, ഇടപെടലുകളില്‍, വേഗതയില്‍, പന്ത് കൈമാറുന്നതിലെല്ലാം അസാധ്യമായ മികവായിരുന്നു ഇന്ത്യന്‍ താരത്തില്‍ കണ്ടത്. ഹോമിയായിരുന്നു ആദ്യ പാദത്തിലെ താരമെങ്കില്‍ ഇന്നലെയത് കെബ്രയായി മാറി. ഗ്രെഗ് സ്റ്റിയൂവര്‍ട്ടിനെ പോലെ ഒരു ഗോള്‍ വേട്ടക്കാരനെന്ത് പറ്റി…? ഇരു പാദത്തിലും അദ്ദേഹം ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. 18 ഗോളുകള്‍ സീസണില്‍ നേടിയ ഒരു താരത്തെ നിശബ്ദരാക്കിയത് ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സാവുമ്പോള്‍ കോച്ചിനൊപ്പം അവര്‍ക്കും നല്‍കാം ഒരു ബിഗ് സല്യൂട്ട്.